പദ്ധതി മാനദണ്ഡങ്ങള്‍

(a) 1 മുതൽ 5 വരെ - സ്കോളർഷിപ് നിരക്ക്- 300/- രൂപ
(b) 6 മുതൽ 10 വരെ- സ്കോളർഷിപ് നിരക്ക്- 500/- രൂപ
(c) +1, +2, ITI തത്തുല്യമായ മറ്റ് കോഴ്സുകൾ -സ്കോളർഷിപ് നിരക്ക്- 750/- രൂപ
(d) ഡിഗ്രി,പിജി , പോളിടെക്‌നിക്‌ തത്തുല്യമായ ട്രെയിനിങ് കോഴ്സുകൾ , പ്രൊഫഷണൽ കോഴ്സുകൾ - സ്കോളർഷിപ് നിരക്ക്- 1000/-രൂപ

മാർഗ്ഗ നിർദ്ദേശങ്ങൾ:
(1) ബി.പി .എൽ വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കൾക്ക് (രണ്ടു പേരും / ആരെങ്കിലും ഒരാൾ) ഈ പദ്ധതി പ്രകാരം സ്കോളർഷിപ് ലഭിക്കും .
(2) മാതാവിന്റെയോ, പിതാവിന്റെയോ വൈകല്യത്തിന്റെ തോത് 40 ശതമാനമോ അതിനുമുകളിലോ ആയിരിക്കണം.
(3) നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വരുമാനം തെളിയിക്കുന്നതിന് ബി.പി.എൽ റേഷൻ കാർഡിന്റെ പകർപ്പ് /വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ്, വൈകല്യം തെളിയിക്കുന്നതിന് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് / അംഗപരിമിത തിരിച്ചറിയൽ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ഹാജരാക്കണം.
(4) എല്ലാ ക്ലാസ്സുകളിലേയ്ക്കും പരമാവധി 10 മാസത്തേയ്ക്കാണ് സ്കോളർഷിപ് അനുവദിക്കുക.
(5)ഒരു ക്ലാസ്സിലേയ്ക്ക് ഒരു തവണ മാത്രമേ സ്കോളർഷിപ് അനുവദിക്കുകയുള്ളു.
(6) മറ്റ് പദ്ധതികൾ പ്രകാരം വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നവർക്ക് ഈ പദ്ധതി പ്രകാരം സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കില്ല.
(7) അഡ്മിഷൻ ലഭിച്ച സമയം പരിഗണിക്കാതെ, അദ്ധ്യയന വർഷത്തേക്കുള്ള മുഴുവൻ തുകയും (10 മാസത്തേക്ക്) മുഴുവൻ തുകയും അനുവദിക്കാവുന്നതാണ്.
(8) സ്വകാര്യ/സ്വാശ്രയ/autonomous സ്ഥാപനങ്ങളിൽ മെറിറ്റ് ക്വാട്ടയിൽ ഡിഗ്രിതലത്തിൽ പ്രവേശനം നേടിയിട്ടുള്ള വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് അനുവദിക്കാവുന്നതാണ്.
(9) ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ, പഠനം നടത്തുന്ന എല്ലാ കുട്ടികൾക്കും ധനസഹായം അനുവദിക്കാവുന്നതാണ്.

a. 9 മുതൽ 10 ക്ലാസ് -- പഠനോപകരണങ്ങൾക്ക് -1000 രൂപ (ഒരു ജില്ലയിൽ 50 കുട്ടികൾക്ക് )-- യൂണിഫോം - 1500 രൂപ (ഒരു ജില്ലയിൽ സ്ഥാപനതലവന് റെ സാക്ഷ്യപത്രം 50 കുട്ടികൾക്ക് )
b. Plus one, Plus two, ITI, പോളിടെക്‌നിക്‌, VHSC------ പഠനോപകരണങ്ങൾക്ക് -2000 രൂപ (ഒരു ജില്ലയിൽ 50 കുട്ടികൾക്ക് )-- യൂണിഫോം - 1500 രൂപ (ഒരു ജില്ലയിൽ 50 കുട്ടികൾക്ക് )
c. ഡിഗ്രീ, ഡിപ്ലോമ , പ്രൊഫഷണൽ കോഴ്സ് --- പഠനോപകരണങ്ങൾക്ക്- 3000 രൂപ (ഒരു ജില്ലയിൽ 30 കുട്ടികൾക്ക് )
d. പോസ്റ്റ് ഗ്രാജ്യുയേഷൻ - പഠനോപകരണങ്ങൾക്ക് - 3000 രൂപ (ഒരു ജില്ലയിൽ 30 കുട്ടികൾക്ക്)

യോഗ്യത മാനദണ്ഡങ്ങൾ:
(1) അപേക്ഷകൻ/അപേക്ഷക സർക്കാർ / എയ്ഡഡ് സ്ഥാപനത്തിൽ പഠിക്കുന്ന ആളായിരിക്കണം.
(2) അപേക്ഷകന് 40% -മോ അതിന് മുകളിലോ വൈകല്യമുണ്ടെന്ന് മെഡിക്കൽ ബോർഡ് നൽകിയിട്ടുള്ള സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം.
(3) ഈ പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നതിന് വരുമാന പരിധി ബാധകമല്ല .
(4) വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവി അപേക്ഷയിൽ നിർബന്ധമായും സാക്ഷ്യപ്പെടുത്തേണ്ടതാണ്.
(5)BPL വിദ്യാർത്ഥികൾക്ക് മുന്‍ഗണന നൽകേണ്ടതാണ്.
(6) അപേക്ഷകൻ / അപേക്ഷക സർക്കാർ/ എയ്‌ഡഡ് / autonomous / സർക്കാരിതര അംഗീകൃത സ്ക്കൂളിൽ പഠിയ്ക്കുന്ന ആളായിരിക്കണം.
(7)ഒരു വിദ്യാർത്ഥിയ്ക്ക് ഒരു കാറ്റഗറിയിൽ ഒറ്റത്തവണ മാത്രമേ യൂണിഫോമിനു ധനസഹായം അനുവദിയ്ക്കുകയുള്ളൂ.
(8)വരുമാന പരിധി 1 ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

(1) അപേക്ഷകന്റെ കുടുംബവാർഷിക വരുമാനം 36,000/- രൂപയും,
(2) വിദ്യാലയ മേധാവി മുഖാന്തിരം ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം.
ക്രമ നം.ശ്രേണിദിന പഠിതാക്കൾ ഹോസ്റ്റൽ പഠിതാക്കൾReader's Allowance
1ക്ലാസ് 1 മുതൽ ക്ലാസ് 4 വരെ300 ---- 200
2ക്ലാസ് 5 മുതൽ ക്ലാസ് 10 വരെ500 ---- 200
3+1, +2, IT തത്തുല്യ കോഴ്സുകൾ750 1000300
4 ഡിഗ്രി, പോളിടെക്‌നിക്‌ , തത്തുല്യ കോഴ്സുകൾ10001500400
5പി.ജി , പ്രൊഫഷണൽ കോഴ്സുകൾ1000 1500400
മുൻവർഷം കുറഞ്ഞത് 40% മാർക്ക് നേടിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

മാനദണ്ഡം:
(1) ഓപ്പൺ യൂണിവേഴ്‌സിറ്റി ,പ്രൈവറ്റ് രജിസ്‌ട്രേഷൻ എന്നിവ വഴി കേരളത്തിനകത്തെ യൂണിവേഴ്സിറ്റികളിൽ രജിസ്റ്റർ ചെയ്തു ഡിഗ്രിക്കും ,അതിനുമുകളിലും പഠിക്കുന്ന ഭിന്നശേഷിയുള്ളവർക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.
(2) വാർഷിക വരുമാനം 1,00,000 /- രൂപയിൽ കവിയാൻ പാടില്ല.
(3 )ബന്ധപ്പെട്ട കോഴ്സിന്റെയ് കാല ദൈർഘ്യത്തിൽ മാത്രമേ ധനസഹായം അനുവദിക്കുകയുള്ളു.
(4 ) ബിരുദ ,ബിരുദാനന്തര കോഴ്സുകൾക്ക് പഠിക്കുന്നതിനാണ് സ്കോളർഷിപ്പ് നൽകുക.
(5 )ഓരോ വർഷവും കൃത്യമായി പരീക്ഷയ്ക്ക് ഹാജരാക്കുന്നവർക്ക് മാത്രമേ തുടർ ധനസഹായത്തിന് അർഹതയുണ്ടായിരിക്കുകയുള്ളു. ധനസഹായം രജിസ്‌ട്രേഷൻ ഫീ ,കോഴ്സ് ഫീ ,പരീക്ഷാ ഫീസ് ,പുസ്തകങ്ങൾ ,പഠനോപകരണങ്ങൾ ,എന്നിവക്ക് ആവശ്യമായ തുകയാണ് സ്കോളർഷിപ്പായി അനുവദിക്കുക .ഇത് പരമാവധി 1 0 ,0 0 0 /-രൂപയായി നിജപ്പെടുത്തിട്ട് ഉണ്ട്.

ധനസഹായം അനുവദിക്കുന്നതിന് ഉള്ള വ്യവസ്ഥകകൾ:
* ഒരു വിദ്യാർത്ഥിക്ക് ഏതെങ്കിലും ഒരു കോഴ്സിനുള്ള ധനസഹായം മാത്രമേ ലഭിക്കു.
* കേന്ദ്ര സംസഥാന സർക്കാരുകളുടെ മറ്റേതെങ്കിലും പദ്ധതിയിൽ പെടുന്ന ധനസഹായം ലഭിക്കുന്നവർക്ക് ഈ പദ്ധതി പ്രകാരം ധനസഹായത്തിന് അർഹതയില്ല.
ബന്ധപ്പെട്ട കോഴ്സിന്റെയ് കാലയളവിൽ വിദ്യാർത്ഥിയുടെ പഠന നിലവാരത്തിന്റെയ് പുരോഗതി വിലയിരുത്തുന്നതായിരിക്കും തുടർ വിഷയങ്ങളിൽ സ്കോളർഷിപ്പ് അനുവദിക്കുക. കോഴ്സ് ഇടക്ക് വെച്ച് നിർത്തുകയാണെങ്കിൽ ധനസഹായത്തിന് ഉള്ള അർഹത നഷ്ടപെടുന്നതായിരിക്കും. അപേക്ഷകർ കൂടുതൽ ഉള്ളപക്ഷം ക്വാളിഫൈയിങ് മാർക്കിന്റെയ് അടിസ്ഥാനത്തിൽ മുൻഗണന നല്കുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം:
സ്കോളർഷിപ്പ് അനുവദിക്കുന്നതിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട ശിശു വികസന പദ്ധതിഓഫീസർമാർക്ക് സമർപ്പിക്കേണ്ടതാണ്. ശിശു വികസന പദ്ധതി ഓഫീസർമാർ അപേക്ഷയിന്മേൽ അനേഷ്വണം നടത്തി ഹാജരാക്കിയ രേഖകൾ പരിശോദിച്ച് സ്കോളർഷിപ്പ് അനുവദിക്കാവുന്നതെങ്കിൽ അപേക്ഷ ശുപാർശ ചെയ്ത ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ് .

അനുബന്ധ രേഖകൾ:
1 .യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത രേഖകൾ .
2 .രജിസ്‌ട്രേഷൻ ഫീ ,കോഴ്സ് ഫീ / ട്യൂഷൻ ഫീ ,പുസ്തകങ്ങൾ ,പഠനോപകാരണങ്ങൾ ,എന്നിവക്ക് ചെലവഴിച്ച തുക സംബന്ധിച്ച ബില്ലുകൾ / രസീതികൾ (ശിശു വികസന പദ്ധതി ഓഫീസർ മേലൊപ്പ് വെച്ചത്.)
3 .വൈകല്യം തെളിയിക്കുന്നതിനായി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് / ഐഡന്റിറ്റി കാർഡ്.
4 .വരുമാനം തെളിയിക്കുന്നതിന് റവന്യൂ അധികാരികളിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റ്.
5 .രണ്ടാം വർഷം മുതൽ അപേക്ഷ സമർപ്പിക്കുന്നവർ മുൻ വർഷത്തെ പരീക്ഷക്ക് ഹാജരായിട്ടുള്ള രേഖ ഹാജരാക്കണം. കോഴ്സിന് രജിസ്റ്റർ ചെയ്ത 3 മാസത്തിനുള്ളിൽ അപേക്ഷ സമർപ്പിച്ചിരിക്കണം.

പദ്ധതി മാനദണ്ഡങ്ങൾ:

1 .അപേക്ഷകർ സർക്കാർ / സർക്കാർ അഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ / കോളേജുകൾ / മറ്റ് അഗീകൃത സ്ഥാപനങ്ങൾ (പാരലൽ കോളേജ് ,വിദൂര വിദ്യാഭാസം) എന്നിവിടങ്ങളിൽ നിന്നും പാസായവരായിരിക്കണം .
2 .കേരളത്തിനുള്ളിലെ വിദ്യാഭാസ സ്ഥാപനങ്ങളിൽ നിന്നും വിജയിച്ചവർ മാത്രമേ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതുള്ളൂ.
3 .ധനസഹായത്തിന് യോഗ്യത നേടിയ സർട്ടിഫിക്കറ്റിന്റെയ് പകർപ്പ് (മാർക്ക് ലിസ്റ്റ് സഹിതം ), ആധാർ കാർഡ്, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, എന്നിവ ഗസറ്റഡ് ഓഫീസർ സാക്ഷ്യപെടുത്തിയതും ബാങ്ക് പാസ്സ്ബുക്കിന്റ പകർപ്പ്, എന്നിവയും അപേക്ഷയോടൊപ്പം ഹാജരാക്കണം.
4 .അപേക്ഷകൻ ആദ്യ അവസരത്തിൽ തന്നേ പരീക്ഷകൾ പാസായിരിക്കണം.
5 .ഒരേ യോഗ്യതയുള്ള ഒന്നിലധികം പേർ ഉണ്ടെങ്കിൽ വൈകല്യ കൂടുതൽ ഉള്ളവർക്ക് മുൻഗണന നൽകുന്നതായിരിക്കും.
6 .അപേക്ഷകന് 40 % ഡിസബിലിറ്റി ഉണ്ടായിരിക്കണം

അർഹത നിച്ഛയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ:
a) അപേക്ഷകരായ ഭിന്നശേഷിയുള്ള വ്യക്തിയുടേയും കുടുംബത്തിൻറ്റേയും എല്ലാ ഇനത്തിലും കൂടിയുള്ള മൊത്തവരുമാനം 1 ,0 0 ,0 0 0 / -രൂപയിൽ കൂടാൻപാടില്ല.
b) 2 പെൺമക്കളുടെ വിവാഹത്തിന് ധനസഹായ അപേക്ഷ സമർപ്പിക്കാവുന്നതാണ് .ആദ്യത്തെ ധനസഹായം അനുവദിച്ച് കഴിഞ്ഞത് ചുരുങ്ങിയത് 3 വർഷത്തിന് ശേഷം മാത്രമേ രണ്ടാമത്തെ കുട്ടിയുടെ ധനസഹായ അപേക്ഷ സമർപ്പിക്കാൻ പാടുള്ളു .3 വർഷം ഇളവ് ചെയ്യുന്നതിനുള്ള എന്നത് അധികാരം സാമൂഹ്യക്ഷേമ ഡയറക്‌ടറിയിൽ നിക്ഷിപതമായിരിക്കും.
c) ധനസഹായത്തിന് അപേക്ഷിക്കുന്ന ദിവസം വിവാഹം ചെയ്ത് അയക്കാൻ നിദ്ദേശിക്കുന്ന പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം.
d) ഈ നിബന്ധനകൾ അനുസരിച്ചുള്ള സഹായധനം ഒരിക്കൽ ലഭിച്ചു കഴിഞ്ഞതിനു ശേഷം ഏതെങ്കിലും കാരണവശാൽ നിലവിലുള്ള നിയമപ്രകാരം വിവാഹബന്ധം വേർപെടുത്തേണ്ടിവരുകയും രണ്ടാമത് വിവാഹം അതെ പെൺകുട്ടിക്ക് കഴിക്കേണ്ടി വരികയും ആണെങ്കിൽ അത്തരത്തിൽലുള്ള രണ്ടാം വിവാഹത്തിനും സഹായധനം നൽകാവുന്നതാണ്. അങ്ങനെയവരുമ്പോൾ മുൻഭർത്താവിൽ നിന്നും ലഭിക്കുന്ന കോമ്പൻസേഷനോ സംരക്ഷണച്ചിലവോ കൂടി കണക്കിലെടുത്തുകൊണ്ടാവണം കുടുംബവാർഷിക വരുമാനം കണക്കാക്കേണ്ടതാണ്.
e) അപേക്ഷകനായ ഭിന്നശേഷിക്കാരൻ പെൺമക്കളുടെ വിവാഹത്തിന് മുമ്പേ മരിച്ചുപോകുകയാണെങ്കിൽ ആ കുടുംബത്തിലെ മൂത്ത അംഗത്തിനോ വിവാഹം നടത്തിക്കേണ്ട ചുമതലയുള്ള കുടുംബത്തിലെ മറ്റ് ഏതെങ്കിലും അംഗത്തിനോ പ്രസ്തുത ധനസഹായം ഈടിന്മേൽ നൽകാവുന്നതാണ്. കുടുംബത്തിൽ മറ്റ് അംഗങ്ങൾ ആരുംതന്നെ ഇല്ലാത്തപക്ഷം വിവാഹം നടത്തികൊടുക്കുന്നതിന് മുമ്പോട്ട് വരുന്നവർക്ക് തക്കതായ ഈടിന്മേൽ സഹായധനം നൽകാവുന്നതാണ് .ഇത് സംബന്ധിച്ച് വിവാഹിതാക്കേണ്ട പെൺകുട്ടിയുടെ സമ്മതപത്രം കൂടി ആവശ്യമാണ്.
f) അപേക്ഷകനായ ഭിന്നശേഷിക്കാരൻ തൻ്റെ മകളുടെ വിവാഹത്തിന് ശേഷം എന്നാൽ ധനസഹായം ലഭിക്കുന്നതിന് മുമ്പ് മരിച്ചുപോവുകയാണെങ്കിൽ കുടുംബത്തിലെ മൂത്ത അംഗത്തിനോ വിവാഹം നടത്തികൊടുത്ത അംഗത്തിനോ വ്യക്തിക്കോ തക്കതായ ഈടിന്മേൽ ധനസഹായം നൽകാവുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ മേൽ പറഞ്ഞ കുടുംബാംഗം / വെക്തി ധനസഹായം വാങ്ങുന്നതിന് ഉത്തരവാദിത്തപ്പെട്ട ആളാണെന്ന് വികാലഗൻറെ മകളും വിവാഹിതയായ സ്ത്രീ ഒരു സാക്ഷ്യപത്രം നൽക്കേണ്ടതാണ്.

അപേക്ഷിക്കേണ്ട വിധം:
(1) പദ്ധതി പ്രകാരമുള്ള ധനസഹായം ആവശ്യമുള്ള ഭിന്നശേഷിക്കാർ ഈ നിബന്ധനകൾക്ക് അനുബന്ധമായി ചേർത്തിരിക്കുന്ന അപേക്ഷ ഫോറത്തിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
(2) വിവാഹത്തിന് നിച്ഛയിച്ചിട്ടുള്ള തിയതിക്ക് ഏറ്റവും കുറഞ്ഞത് ഒരു മാസത്തിന് മുമ്പ് എങ്കിലും അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിശദികരണം:- എന്നാൽ വധു മുസ്ലിം സമുദായാ൦ഗം ആണെങ്കിൽ നിക്കാഹ് എന്ന മതാചാരമുള്ള ചടങ്ങിന് ശേഷം നടക്കുന്ന കല്യാണത്തിന്റ തിയതിയാണ് അപേക്ഷയുടെ കാലാവധി നിച്ഛയിക്കുന്നതിന് കണക്കാക്കേണ്ടതാണ്.

അർഹത നിച്ഛയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
a) അപേക്ഷകരായ ഭിന്നശേഷിയുള്ള വ്യക്തിയുടേയും കുടുംബത്തിൻറ്റേയും എല്ലാ ഇനത്തിലും കൂടിയുള്ള മൊത്തവരുമാനം 1 ,0 0 ,0 0 0 / -രൂപയിൽ കൂടാൻപാടില്ല.
b) ധനസഹായത്തിന് അപേക്ഷിക്കുന്ന ദിവസം വിവാഹം ചെയ്ത് അയക്കാൻ നിദ്ദേശിക്കുന്ന പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം.
c) ഈ നിബന്ധനകൾ അനുസരിച്ചുള്ള സഹായധനം ഒരിക്കൽ ലഭിച്ചു കഴിഞ്ഞതിനു ശേഷം ഏതെങ്കിലും കാരണവശാൽ നിലവിലുള്ള നിയമപ്രകാരം വിവാഹബന്ധം വേർപെടുത്തേണ്ടിവരുകയും രണ്ടാമത് വിവാഹം അതെ പെൺകുട്ടിക്ക് കഴിക്കേണ്ടി വരികയും ആണെങ്കിൽ അത്തരത്തിൽലുള്ള രണ്ടാം വിവാഹത്തിനും സഹായധനം നൽകാവുന്നതാണ്. അങ്ങനെയവരുമ്പോൾ മുൻഭർത്താവിൽ നിന്നും ലഭിക്കുന്ന കോമ്പൻസേഷനോ സംരക്ഷണച്ചിലവോ കൂടി കണക്കിലെടുത്തുകൊണ്ടാവണം കുടുംബവാർഷിക വരുമാനം കണക്കാക്കേണ്ടതാണ്.
d) അപേക്ഷകനായ ഭിന്നശേഷിക്കാരൻ പെൺമക്കളുടെ വിവാഹത്തിന് മുമ്പേ മരിച്ചുപോകുകയാണെങ്കിൽ ആ കുടുംബത്തിലെ മൂത്ത അംഗത്തിനോ വിവാഹം നടത്തിക്കേണ്ട ചുമതലയുള്ള കുടുംബത്തിലെ മറ്റ് ഏതെങ്കിലും അംഗത്തിനോ പ്രസ്തുത ധനസഹായം ഈടിന്മേൽ നൽകാവുന്നതാണ് .കുടുംബത്തിൽ മറ്റ് അംഗങ്ങൾ ആരുംതന്നെ ഇല്ലാത്തപക്ഷം വിവാഹം നടത്തികൊടുക്കുന്നതിന് മുമ്പോട്ട് വരുന്നവർക്ക് തക്കതായ ഈടിന്മേൽ സഹായധനം നൽകാവുന്നതാണ് .ഇത് സംബന്ധിച്ച് വിവാഹിതാക്കേണ്ട പെൺകുട്ടിയുടെ സമ്മതപത്രം കൂടി ആവശ്യമാണ്.
e) അപേക്ഷകനായ ഭിന്നശേഷിക്കാരൻ തൻ്റെ മകളുടെ വിവാഹത്തിന് ശേഷം എന്നാൽ ധനസഹായം ലഭിക്കുന്നതിന് മുമ്പ് മരിച്ചുപോവുകയാണെങ്കിൽ കുടുംബത്തിലെ മൂത്ത അംഗത്തിനോ വിവാഹം നടത്തികൊടുത്ത അംഗത്തിനോ വ്യക്തിക്കോ തക്കതായ ഈടിന്മേൽ ധനസഹായം നൽകാവുന്നതാണ് .അത്തരം സന്ദർഭങ്ങളിൽ മേൽ പറഞ്ഞ കുടുംബാംഗം / വെക്തി ധനസഹായം വാങ്ങുന്നതിന് ഉത്തരവാദിത്തപ്പെട്ട ആളാണെന്ന് വികാലഗൻറെ മകളും വിവാഹിതയായ സ്ത്രീ ഒരു സാക്ഷ്യപത്രം നൽക്കേണ്ടതാണ്.

അപേക്ഷിക്കേണ്ട വിധം:
(1) പദ്ധതി പ്രകാരമുള്ള ധനസഹായം ആവശ്യമുള്ള ഭിന്നശേഷിക്കാർ ഈ നിബന്ധനകൾക്ക് അനുബന്ധമായി ചേർത്തിരിക്കുന്ന അപേക്ഷ ഫോറത്തിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ് .
(2) വിവാഹത്തിന് നിച്ഛയിച്ചിട്ടുള്ള തിയതിക്ക് ഏറ്റവും കുറഞ്ഞത് ഒരു മാസത്തിന് മുമ്പ് എങ്കിലും അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിശദികരണം :- എന്നാൽ വധു മുസ്ലിം സമുദായാ൦ഗം ആണെങ്കിൽ നിക്കാഹ് എന്ന മതാചാരമുള്ള ചടങ്ങിന് ശേഷം നടക്കുന്ന കല്യാണത്തിന്റ തിയതിയാണ് അപേക്ഷയുടെ കാലാവധി നിച്ഛയിക്കുന്നതിന് കണക്കാക്കേണ്ടതാണ് .

സംസ്ഥാനത്തെ അംഗപരിമിതര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നതിനുള്ള പദ്ധതി. നാഷണൽ ട്രസ്റ്റ് ആക്ട്‌ മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി നടപ്പിലാക്കുന്ന സ്കീമുകളിൽ പ്രധാനപ്പെട്ട ഒന്നാണ് നിരാമയ ഇൻഷൂറൻസ് സ്കീം. 1 ലക്ഷം രൂപ വരെ വാർഷിക ചികിത്സാ ചെലവ് ലഭിക്കുന്നു. പദ്ധതിയിൽ ചേരുന്നതിന് ബി.പി.എൽ വിഭാഗം 250 രൂപയും, എ.പി.എൽ വിഭാഗം 500 രൂപയും പ്രീമിയം തുക അടക്കണം. കേരളത്തിൽ ഈ പ്രീമിയം തുക സംസ്ഥാന സർക്കാർ സ്റ്റേറ്റ് നോഡൽ ഏജൻസി സെന്റർ വഴി അടക്കുന്നു. എല്ലാ വർഷവും എപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ് പദ്ധതി കാലാവധി.

എല്ലാ വർഷവും പോളിസി പുതുക്കണം. പുതുക്കുന്നതിന് ബി.പി.എൽ വിഭാഗം 50 രൂപയും, എ.പി.എൽ വിഭാഗം 250 രൂപയും പ്രീമിയം തുക അടക്കണം. ഈ തുകയും കേരളത്തിൽ സംസ്ഥാന സർക്കാർ തന്നെയാണ് അടക്കുന്നത്. രാജ്യത്താകെ ഒരു ലക്ഷം പേര്‍ക്കാണ് നിരാമയ പദ്ധതിയില്‍ അംഗങ്ങള്‍ ആകുന്നതിന് നാഷണല്‍ ട്രസ്റ്റ് അവസരം നല്‍കുന്നത്. ഇതില്‍ 49,685 പേരെ ചേര്‍ത്തു കൊണ്ട് കേരളം ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു.

a. അപേക്ഷകർ കേരളത്തിൽ താമസിക്കുന്നവരായിരിക്കണം.
b. അപേക്ഷകർ സംസഥാനത്തെ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്നവരായിരിക്കണം.
c. കുടുംബത്തിൻറ്റ വാർഷിക വരുമാനം 1,00,000 /- രൂപയിൽ അധികമാവരുത്.
d .അഭിഭാഷകരുടെ വായനസഹായിയാകുന്ന വ്യക്തി S S L C പരീക്ഷയെങ്കിലും പാസായിരിക്കണം.

അപേക്ഷകർ ഹാജരാക്കേണ്ട രേഖകൾ:
1. (Eye Specialist) നേത്ര രോഗ വിദഗ്ദ്ധനിൽ നിന്നും കാഴ്ച്ച വൈകല്യം തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്.
2. അപേക്ഷകന്റെയ്യും വായനസഹായിയുടേയും വിദ്യാഭ്യാസ യോഗ്യതയും, തൊഴിൽ യോഗ്യതയും, തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെയ് കോപ്പി ഏതെങ്കിലും സർക്കാർ ഓഫീസിലെ ഗസറ്റഡ് ഉദ്യോഗസ്ഥൻ അറ്റസ്റ്റ് ചെയ്തത്.
3. വരുമാന സർട്ടിഫിക്കറ്റ് -അസ്സൽ (സ്ഥിരമായി താമസിക്കുന്ന സ്ഥലത്തയോ, ജന്മസ്ഥലത്തയോ വില്ലജ് ഓഫീസർ നല്കുന്നത്).
4. അപേക്ഷകൻ കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിന്റെയും വായനസഹായിയേ നിയമിച്ചിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തുന്ന പ്രിസൈഡി൦ഗ് ഓഫീസർ നല്കുന്ന സർട്ടിഫിക്കറ്റ്.

അപേക്ഷകർക്കുള്ള യോഗ്യത
(a) 40% മോ അതിൽ കൂടുതലോ വൈകല്യമുള്ളവരായിരിക്കണം.
(b) അംഗപരിമിതന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം പരമാവധി 1 ലക്ഷം രൂപയായി നിച്ഛയിച്ചിട്ടുണ്ട്.
(c) ഇതിനകം സഹായോപകാരങ്ങൾ മറ്റ് സർക്കാർ / സർക്കാരിതര സ്ഥാപനങ്ങൾ / ഏജൻസി മുഖേന ലഭിച്ചവർ അപേക്ഷ സമർപ്പിക്കാൻ അർഹതരല്ലാത്തവരാണ്.
(d) അപേക്ഷകർ ആവശ്യപ്പെടുന്ന സഹായോപകാരണം ഉപയോഗിക്കുവാനുള്ള പ്രാപ്തിയുള്ളതായി മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തേണ്ടതാണ്.

അപേക്ഷകർ ചുവടെ വിവരിക്കുന്ന വൈകല്യമുള്ളവരായിരിക്കണം:-
1. അന്ധത.
2. ബധിരത / മുക ബധിരത.
3. അസ്ഥിസംബന്ധമായ വൈകല്യം.
4. ബുദ്ധി വൈകല്യം.
5. 40 ശതമാനമോ അതിനു മുകളിലോ വൈകല്യമുള്ള ദാരിത്രരേഖക്ക് താഴെയുള്ളവർ.

അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ:
1. കുടുംബവാർഷിക വരുമാനം കാണിച്ചുകൊണ്ടുള്ള വില്ലജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് (അസ്സൽ ).
2. കുടുംബവാർഷിക വരുമാനം (ഗ്രാമം -20 ,000 /- രൂപക്ക് താഴെ ,നഗരം 22 , 375 /-രൂപക്ക് താഴെയുള്ളവർക്ക് മാത്രമേ ധനസഹായത്തിന് അർഹതയുള്ളൂ.
3. ചികിത്സാ ആവശ്യമാണുന്നുള്ള ഡോക്ടർ സർട്ടിഫിക്കറ്റ് (അസ്സൽ).
4. അംഗപരിമിത സർട്ടിഫിക്കറ്റിന്റെയ് പകർപ്പ്.
5. റേഷൻ കാർഡിന്റെ പകർപ്പ്.
6. ആധാർ / ഇലക്ഷൻ ഐഡി കാർഡ് പകർപ്പ്.
7. വികാലാംഗത്വ സർട്ടിഫിക്കറ്റ്.

മറ്റ് വിശദംശങ്ങൾ:
(a)ധനസഹായം ആവശ്യപ്പെടുന്ന തുക.
(b)അടിയന്തര സഹായത്തിന്റ ആവശ്യകത.
(c)ദുരിതാശ്വാസ നിധിയിൽ നിന്നും ഇതിന്‌ മുമ്പ് ധനസഹായം ലഭിച്ചിട്ടുണ്ടോ ?(ഉണ്ടെങ്കിൽ വിശദവിവരം)<.br/> (d)മറ്റ് ഏതെങ്കിലും ധനസഹായം ലഭിച്ചിട്ട് ഉണ്ടെങ്കിൽ അതിന്റെ വിശദവിവരം.

ക്രമ നം വൈകല്യത്തിന്റെ തരം വൈകല്യ ശതമാനം
1 അന്ധത 80%
2 ഇന്‍ലകചൽ ഡിസബിലിറ്റി 60%
3 സെറിബ്രൽ പാൾസി 60%
4 ചലന വൈകല്യം 80%
5 മസകലാർ ഡിസ്ട്രോഫി 50%
6 മാനസിക രോഗം 60%
7 ഒന്നിലധികം വൈകല്യങ്ങൾ ബധിരരും അന്ധരുമായവർക്ക് -ഒന്നാമത്തെ മുൻഗണന വിവിധ തരം ബൗദ്ധിക വൈകല്യങ്ങൾ ഉള്ളവർ -രണ്ടാം മുൻഗണന മറ്റ് ഒന്നിലധികം വൈകല്യങ്ങൾ ഉള്ളവർ -മൂന്നാം മുൻഗണന 50%
8 ആസിഡ് അക്രമത്തിന് ഇരയായവർ 80%
9 ഓട്ടിസം സെപകട്രം ഡിസോഡർ 50%
10 ലോ വിഷൻ 70%
11 ബധിരരും കേൾക്കാൻ ബുദ്ധിമുട്ട് ഉള്ളവരും 80%
12 ക്രോണിക് ന്യൂറോളജിക്കൽ കണ്ടിഷൻ 70%
13 കുഷ്ഠ രോഗം ഭേദമായവർ 80%
14 മൾട്ടിപ്പ്ൾ സങ്കി റോസിസ് 60%
15 പാർക്കിൻസൺസ് രോഗം 60%
16 ഹീമോഫീലിയ 70%
17 തലസ്സീമിയ 70%
18 അരിവാൾ രോഗം 70%
19 സംസാരവും ഭാഷാ വൈകല്യവും 80%
20 ഉയരക്കുറവ് 70%
21 നിർദിഷ്ട പഠന വൈകല്യങ്ങൾ 100%

അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ:
(a) മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
(b) ആശുപത്രിയിൽ നിന്നുള്ള ഡിസ്ചാർജ് സർട്ടിഫിക്കറ്റ്.
(c) വരുമാന സർട്ടിഫിക്കറ്റ് (ബി .പി .ൽ ആണെങ്കിൽ കാർഡിന്റ പകർപ്പ്.
(d) പാസ്സ് ബുക്കിന്റെ ബന്ധപെട്ട പേജ്.
(e) ലൈഫ് സർട്ടിഫിക്കറ്റിന്റെ പകർപ്പ്.

അർഹത മാനദണ്ഡം:
*അപേക്ഷക ബി.പി.ൽ കുടുംബാംഗം ആയിരിക്കണം.
*ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്ന കിടപ്പ രോഗികളുടെ മാതാവ് / രക്ഷാകർത്താവിന് (സ്ത്രീകൾ)മുൻഗണന നൽകുന്നു.
*സ്വയം തൊഴിൽ സംബന്ധിച്ച വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് സഹിതം അപേക്ഷകൾ അതാത് ജില്ലാ സാമൂഹ്യ ആഫീസർക്ക് സമർപ്പിക്കേണ്ടതാണ്.
*ആശ്വാസകിരണം പെൻഷൻ ലഭിക്കുന്നവർക്കും ഈ പദ്ധതി പ്രകാരം അപേക്ഷ നൽകാവുന്നതാണ്.
* 50 % മോ അതിൽ കൂടുതലോ ഭിന്നശേഷിയുള്ളവരെ സംരക്ഷ മാതാവ്/പിതാവ്/അടുത്ത ബന്ധുക്കൾക്ക് സ്വയം തൊഴിൽ ഒറ്റത്തവണ ധനസഹായം.
* ഒന്നിൽ കൂടുതൽ ഭിന്നശേഷിക്കാരുള്ള കുടുംബങ്ങളിലെ മാതാവ്/പിത. ബന്ധുക്കൾക്ക് സഹായിയായി നിൽക്കേണ്ട അവസ്ഥയിൽ ഭിന്നശേഷി ഏതെങ്കിലും ഒരു കുട്ടിക്ക് 40 % ആണെങ്കിൽപ്പോലും ഈ പദ്ധതി പ്രകാരം അപേക്ഷ നൽകാവുന്നതാണ്.
* ഭർത്താവിന് ശാരീരിക/മാനസിക ബുദ്ധിമുട്ടുകൾ കാരണം ജോലിക്ക് സാധിക്കാത്തതും മറ്റ് വരുമാന മാർഗ്ഗങ്ങൾ ഇല്ലാത്തതുമായ സാഹച ഭർത്താവ് നിലവിലുണ്ടെങ്കിലും ഭിന്നശേഷിയുള്ള കുട്ടിയുടെ മാതാവിന അനുവദിയ്ക്കാവുന്നതാണ്

*സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രതിമാസം 1000 രൂപയും.
*പ്ലസ് വൺ ,പ്ലസ് ടു വിദ്യാർത്ഥികൾക്ക് പ്രതിമാസം1500 രൂപയും.
*കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിമാസം 2000 രൂപയും ആണ് സ്കോളർഷിപ്പ് തുക.
*ഇതിനായി അപേക്ഷകൾ ട്രാൻസ്‍ജെൻഡർ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് കൂടി നൽകേണ്ടതാണ്.

നിബന്ധനകൾ:
a) 18 വയസ്സ് കഴിഞ്ഞ ട്രാൻസ്‍ജെൻഡർ വിദ്യാർത്ഥികൾക്ക് TG ഐ .ഡി കാർഡിന്റെ പകർപ്പ് സമർപ്പിക്കേണ്ടതാണ്.
b) 18 വയസ്സ് പൂർത്തിയാക്കാത്തവർ രക്ഷകർത്താവ് / സ്ഥാപന മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടിയ self declaration ഹാജരാക്കണം.
c) പരമാവധി 1 ലക്ഷം രൂപ വരെ വാർഷിക പഠന ചെലവിനായി അനുവദിക്കാവുന്നതാണ്. ടി തുക ബന്ധപ്പെട്ട സ്ഥാപനത്തിന് അനുവദിച്ചു നൽകുന്നതാണ്.
d) സർക്കാർ കോളേജുകളിലെയും എയ്‌ഡഡ്‌ / സെൽഫ് ഫിനാൻസി൦ഗ് കോളേജുകളിൽ സർക്കാർ മെറിറ്റിൽ പ്രവേശനം നേടുന്ന ട്രാൻസ്‍ജെൻഡർ വിദ്യാർത്ഥികളെയും പരിഗണിക്കാവുന്നതാണ്.
e) MBBS ,B .V .Sc ,B .sc Agriculture എന്നി കോഴ്സുകൾക്ക് സർക്കാർ കോളേജിൽ പ്രവേശനം നേടുന്ന ട്രാൻസ്‍ജെൻഡർ വിദ്യാർത്ഥികളെ മാത്രം പരിഗണിക്കാവുന്നമതാണ്.
f) ഡിപ്ലോമ തലത്തിൽ സർക്കാർ അംഗീകൃത കോഴ്സുകൾ മാത്രം പരിഗണിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം:
(1) അപേക്ഷ പൂർണമായും പൂരിപ്പിച്ചിരിക്കണം ,അല്ലാത്തപക്ഷം അപേക്ഷ നിരസിക്കുന്നതാണ്.
(2) പൂരിപ്പിച്ച അപേക്ഷകൾ അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസർമാർക്ക് സമർപ്പിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കേണ്ട രീതിയും മാനദണ്ഡങ്ങളും:
1. സർക്കാർ / എയ്‌ഡഡ്‌/ അൺ എയ്‌ഡഡ്‌/ സെൽഫ് ഫിനാൻസസ് സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
2. നിശ്ചിത അപേക്ഷ ഫോമിൽ അപേക്ഷ സമർപ്പിക്കുന്നതോടൊപ്പം ആവശ്യമായ സാക്ഷ്യപത്രങ്ങൾ കൂടി ഉൾപെടുത്തേണ്ടതാണ്. (വിദ്യാഭ്യാസ സ്ഥാപനം, ജില്ലാ ജസ്റ്റിസ് ബോർഡ് ജില്ലാ സാമൂഹ്യനീതി ഓഫീസർ, കെട്ടിടം ഉടമ എന്നിവരുടെ സാക്ഷ്യപത്രങ്ങൾ).
3. അപേക്ഷകൾ വിശദമായി പരിശോധിച്ച ശേഷം പരിഗണനാർഹരായവർക്ക്‌ കോഴ്സിന്റെ കാലയളവിൽ പ്രതിമാസം 4000 /- രൂപ ക്രമത്തിൽ തുക അനുവദിക്കുന്നതാണ്.
4. പഠനം തുടരുന്ന വിദ്യാർത്ഥികൾ ഓരോ അധ്യയന വർഷവും പുതുതായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
5. പ്രതിമാസം അനുവദിക്കപ്പെടുന്ന തുക കെട്ടിട ഉടമയുടെ / ഹോസ്റ്റൽ അധികാരിയുടെ പേരിലുള്ള അക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്തു നൽകുന്നതാണ്.

നിബന്ധനകൾ:
*അപേക്ഷകന് വകുപ്പ് നല്കുന്നത് ട്രാൻസ്‍ജെൻഡർ ഐഡി കാർഡ് , മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖ (Voters ID, Aadhaar) എന്നിവ ഉണ്ടായിരിക്കണം.
*ലിംഗമാറ്റ ശത്രക്രിയകൾക്ക് അനിയോജ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായിട്ടുള്ള ഏതെങ്കിലും ആശുപത്രിയിൽ ലിംഗമാറ്റ ശത്രക്രിയ നടത്തിയ ശേഷം വ്യക്തമായ ചികിത്സാ റിപ്പോർട്ട്, ഡോക്ടറുടെ സാക്ഷ്യപത്രം, എന്നിവ ഹാജരാക്കേണ്ടതാണ്.
*ലിംഗമാറ്റത്തിനായിയുള്ള ആദ്യഘട്ട ശസ്ത്രക്രിയക്ക് വിധേയരായവർക്കും എല്ലാ ഘട്ടങ്ങളും പൂർത്തീകരിച്ചവർക്കും വ്യക്തതമായ രേഖകളുടെ അടിസ്ഥാനത്തിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
*പ്രായ പരിധി 18 വയസ്സ് പൂർത്തിയായിരിക്കണം.

അപേക്ഷ സ്വീകരിക്കലും തുടർ നടപടികളും:
നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ആവശ്യമായ രേഖകൾ, ബാങ്ക് അക്കൗണ്ട് നമ്പർ (IFSC ഉൾപ്പടെ ) സഹിതം സാമൂഹ്യനീതി ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്.

നിബന്ധനകൾ :
*അപേക്ഷിക്കുന്ന വ്യക്തികൾക്ക് ട്രാൻസ്ജൻഡർ ID കാർഡ്.
*മേൽവിലാസം തെളിയിക്കുന്നത്തിനുള്ള രേഖ (ആധാർ, Voters ID) ഉണ്ടായിരിക്കണം.
*ലിംഗമാറ്റ ശത്രക്രിയ നടത്തിയ റിപ്പോർട്ട്.
*പ്രായ പരിധി 18 നും 40 നും മദ്ധ്യേ.

അപേക്ഷ സ്വീകരിക്കലും തുടർ നടപടികളും:
*നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ആവശ്യമായ രേഖകൾ, ബാങ്ക് അക്കൗണ്ട് നമ്പർ (IFSC ഉൾപ്പടെ) സഹിതം സാമൂഹ്യ നീതി ഡയറക്‌ടർക്ക് സമർപ്പിക്കേണ്ടതാണ്.
*ശസ്ത്രക്രിയയുടെ തിയതി മുതൽ ഒരു വർഷത്തേക്ക് (12 മാസം) മാത്രമാണ് ധനസഹായം അനുവദിക്കുക.
*ധനസഹായ തുക വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്ത് നൽകുന്നതായിരിക്കും.

അർഹത നിച്ഛയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ :-
1. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികൾക്ക് നിർബന്ധമായും ട്രാന്‍സ്ജെന്‍ഡര്‍ തിരിച്ചറിയൽ കാർഡ് ഉണ്ടായിരിക്കണം.
2. വിവാഹ ശേഷം ആറുമാസത്തിനുശേഷവും ഒരുവർഷത്തിനകവും ധനസഹായത്തിനുള്ള അപേക്ഷ സമർപ്പിച്ചിരിക്കണം.
3. വിവാഹ സെർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം.
4. അപേക്ഷകരിൽ ഒരാൾ മാത്രം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയാണെങ്കിലും ധനസഹായത്തിന് അർഹതയുണ്ടായിരിക്കും.
5. വിവാഹധനസഹായം ഒരിക്കൽ ലഭിച്ചു കഴിഞ്ഞാൽ ഏതെങ്കിലും കാരണവശാൽ നിലവിലുള്ള വിവാഹ ബന്ധം വേർപെടുത്തി പുനർവിവാഹം കഴിക്കുകയാണെങ്കിൽ വിവാഹധനസഹായത്തിന് അർഹതയുണ്ടായിരിക്കുകയില്ല.

ബി .പി .എൽ കാരായ ജയിൽ തടവുകാരുടെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായ അനുവദിക്കുന്ന പദ്ധതിയാണിത്. ജയിൽ സൂപ്രണ്ട് മുഖേന അപേക്ഷകൾ ശുപാർശ സഹിതം സമർപ്പിക്കേണ്ടതാണ്. പദ്ധതി പ്രകാരം അർഹരായിട്ടുള്ള ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ധനസഹായം ലഭ്യമാക്കും.
(a) കുട്ടികളുടെ ആഹാരം ,വസ്ത്രം ,സ്കൂൾ ഫീസ് തുടങ്ങിയ ചെലവുകൾക്കായി തുക അനുവദിക്കുന്നതാണ്.
(b) 5 വയസ്സിന് താഴെയും ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയും പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 300 /-രൂപയും.
(c) ആറാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെ കുട്ടികൾക്ക് പ്രതിമാസം 500 /-രൂപയും.
(d) +1 ,+2 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 750 /- രൂപയും.
(e) ഡിഗ്രി ,പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 1000 /-രൂപയും ലഭിക്കുന്നു.

ധനസഹായം നൽകാവുന്ന കോഴ്സുകൾ:
സംസ്ഥാനത്തിനകത്തുള്ള സർക്കാർ / എയ്‌ഡഡ്‌ കോഴ്സുകളിലെ ഡിഗ്രി തലത്തിലുള്ള പ്രൊഫഷണൽ കോഴ്സുകൾ (MBBS ,B Vsc ,എന്നിവക്ക് സർക്കാർ കോളേജുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.

നിബന്ധനകൾ:
(1) BPL ലിസ്റ്റിൽ ഉൾപെട്ടിരിക്കണം.
(2) ജീവപര്യന്തമോ വധശിക്ഷയോ ശിക്ഷിക്കപ്പെട്ട തടവുകാരുടെ കുട്ടികൾ ആയിരിക്കണം. (ഏറ്റവും കുറഞ്ഞത് 2 വർഷമായി ജയിലിൽ കഴിയുന്ന കുറ്റവാളികളുടെ മക്കൾ ആയിരിക്കണം)
(3) നിർബന്ധമായും സർക്കാർ മെറിറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ അയ്യിരിക്കണം.
(4) ഹയർ സെക്കൻഡറി തലത്തിൽ 70 %മോ അതിലധികമോ മാർക്ക് ലഭിച്ചിരിക്കണം. (കൂടുതൽ അപേക്ഷകർ ഉണ്ടാക്കുന്ന പക്ഷം മാർക്കിന്റെ ശതമാനം മാനദണ്ഡമാക്കി മുൻഗണന നല്കുന്നതാണ്.)
(5) ഒരു കുടുംബത്തിൽ ഒന്നിൽ കൂടുതൽ കുട്ടികൾ ഉണ്ടെങ്കിലും അനുകുലും നല്കുന്നതാണ്.

അപേക്ഷ സ്വീകരിക്കൽ:
(1) അപേക്ഷയോടൊപ്പം റേഷൻ കാർഡിന്റെ പകർപ്പ് ഹാജരാക്കണം.
(2) കോളേജിൽ നിന്നുള്ള വാർഷിക ഫീസ്, ഹോസ്റ്റൽ ഫീസ്, കോളേജിന്റെ ബാങ്ക് അക്കൗണ്ട് നമ്പർ, IFSC നമ്പർ, എന്നിവ.

ജയിൽ മോചിതരായി ദരിദ്രമായ സാമ്പത്തിക സാഹചര്യങ്ങളിൽ നിന്നുള്ളവർക്ക് തങ്ങളുടെ ഉപജീവനമാർഗം കണ്ടെത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി ജയിൽ മോചിതരായവർക്ക് സാമൂഹിക പുനരധിവാസത്തിന്റെ ഭാഗമായി സ്വയംതൊഴിൽ കണ്ടെത്തുന്നതിന് ഒറ്റത്തവണ ധനസഹായം നൽകി വരുന്നു. നിലവിൽ 15,000/- രൂപയാണ് നൽകി വരുന്നത്.

നിബന്ധനകൾ:
(1) അപേക്ഷകർ ബി.പി.എൽ പരിധിയിൽ പെട്ടവരായിരിക്കണം.
(2) ബന്ധപ്പെട്ട പ്രൊബേഷൻ ഓഫീസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

നിബന്ധനകൾ:
(1) 5 വർഷമോ അതിൽ കൂടുതലോ കാലം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വരുന്ന വ്യക്തികളുടെ ആശ്രിതർക്കാണ് ധനസഹായത്തിനുള്ള അർഹത ഉണ്ടായിരിക്കുന്നത്. ഒരു കുടുംബത്തിൽ ഒരാളെ മാത്രമേ ധനസഹായത്തിന് പരിഗണിക്കുകയുള്ളൂ.
(2) കുറ്റവാളികളുടെ ആശ്രിതരെന്ന നിലയിൽ ഭാര്യ / ഭർത്താവ് ,തൊഴിൽ രഹിതരും ,അവിവിവാഹിതരുമായാ മകൻ / മകൾ എന്നിവർക്കാണ് പ്രസ്തുത സഹായം അനുവദിക്കുന്നത്.
(3) അപേക്ഷയോടൊപ്പം അപേക്ഷകൻ താമസിക്കുന്ന സ്ഥലത്തെ വാർഡ് മെമ്പർ / കൗൺസിലറുടെ സാക്ഷ്യപത്രം, 5 വർഷമോ അതിൽ കൂടുതലോ ജയിൽ ശിക്ഷ അനുഭവിക്കുന്നത് സംബന്ധിച്ച് ജയിൽ സൂപ്രണ്ടിന്റെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കേണ്ടതായാണ്.
(4) അപേക്ഷകൻ ബി.പി.ൽ ലിസ്റ്റിൽ ഉൾപ്പെടുന്നവരായിരിക്കണം.
(5) കുറ്റകൃത്യങ്ങളിൽ ഉൾപെട്ടിട്ടുള്ളവരെ ധനസഹായത്തിന് പരിഗണിക്കുന്നതല്ല.
(6) അപേക്ഷയിന്മേൽ ബന്ധപ്പെട്ട പ്രൊബേഷൻ ഓഫീസർമാർ അന്വേഷണം നടത്തി, വിശദമായ അന്വേഷണ റിപ്പോർട്ടും, ശുപാർശയും മുൻഗണന ക്രമവും രേഖപ്പെടുത്തി സമർപ്പിക്കേണ്ടതാണ്.

ഒരു പെൺകുട്ടിക്ക് പരമാവധി 30,000 /-രൂപ നിരക്കിൽ സാമ്പത്തിക സഹായം അനുവദിക്കും.

അപേക്ഷ സ്വീകരിക്കൽ:
(1) അതാത് ജയിൽ സൂപ്രണ്ടുമാർ / പ്രൊബേഷൻ ഓഫീസർമാർ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
(2) ജയിൽ സൂപ്രേണ്ടുമാർ മുഖേന ലഭിക്കുന്ന അപേക്ഷകളിമേൽ അതാത് പ്രൊബേഷൻ ഓഫീസർമാരുടെ റിപ്പോർട്ട് ലഭ്യമാക്കേണ്ടതാണ്.
(3) ഒരു കുടുംബത്തിൽ നിന്നും പരമാവധി രണ്ട് പെൺകുട്ടികൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്നതാണ്.

തുടർനടപടി:
(a) ജയിൽ സൂപ്രണ്ടുമാർ / പ്രൊബേഷൻ ഓഫീസർമാർ അപേക്ഷകൾ പരിഗണിച്ച് ശുപാർശ സഹിതം സാമൂഹ്യ നീതി ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്.
(b) ധനസഹായം ആർക്ക് നൽകണം എന്നുള്ളത് (മാതാവ് / പിതാവ് / മകൾ )അതാത് പ്രൊബേഷൻ ഓഫീസർമാരുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി തീരുമാനിക്കേണ്ടതാണ്.
(c) ധനസഹായം ഒറ്റത്തവണയായി അർഹതപ്പെട്ട വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ച് നല്കുന്നതാണ്.

നിബന്ധനകൾ:
(1) വിവാഹം നടന്ന പെൺകുട്ടിയുടെ പിതാവ് / മാതാവ് രണ്ടു വർഷമോ അതിലധികമോ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു വരുന്ന ആളായിരിക്കണം.
(2) ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കണം (റേഷൻ കാർഡിന്റെ പകർപ്പ് ഹാജരാക്കണം.
(3) തടവ് ശിക്ഷ അനുഭവിക്കുന്ന വ്യക്തിയുടേയും പെൺകുട്ടിയുടേയും പേരുകൾ ഒരേ റേഷൻ കാർഡിൽ ഉൾപെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ പെൺകുട്ടി തടവ്‌ ശിക്ഷ അനുഭവിക്കുന്ന വ്യക്തിയുടെ മകൾ ആണെന്ന് തെളിയിക്കുന്നതിന് വില്ലജ് ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കണം.
(4) വിവാഹം കഴിഞ്ഞ് 6 മാസത്തിനുശേഷമോ ഒരു വർഷത്തിനകാമോ ധനസഹായത്തിനുള്ള അപേക്ഷ സമർപ്പിച്ചിരിക്കണം.
(5) അപേക്ഷയോടൊപ്പം വിവാഹ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം.
(6) അപേക്ഷയോടൊപ്പം നിലവിൽ ദമ്പതികൾ ഒന്നിച്ചു താമസിച്ചുവരുന്നതായി ബന്ധപ്പെട്ട ജനപ്രതിനിധിയുടെ (വാർഡ് മെമ്പർ / കൗൺസിലർ) സാക്ഷ്യപത്രം ഹാജരാക്കണം.
(7) വിവാഹ ധനസഹായം ഒരിക്കൽ അനുവദിച്ച കഴിഞ്ഞാൽ എന്തെങ്കിലും കാരണവശാൽ നിലവിലുള്ള വിവാഹബന്ധം വേർപെടുത്തി പുനർവിവാഹം കഴിക്കുകയാണെങ്കിൽ ധനസഹായത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.

5 വയസ്സിൽ താഴെ ഉള്ള കുട്ടികൾക്കും 1 മുതൽ 5 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കും -Rs.3000/-

6 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക്- Rs.5000/-
ഹയർ സെക്കണ്ടറി-Rs.7500/-
ബിരുദ വിദ്യാർത്ഥികൾക്ക്-Rs.10,000/-

യോഗ്യത മാനദണ്ഡങ്ങൾ:
1. കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷം താഴെയായിരിക്കണം.
2. കുട്ടികളുടേയും ഇപ്പോഴത്തെ രക്ഷിതാവിന്റെയും സംയുക്ത അപേക്ഷയോടൊപ്പം താമസിക്കുന്ന സ്ഥലത്തെ വാർഡ് കൗൺസിലർ / മെമ്പർ അല്ലെങ്കിൽ പഞ്ചായത്ത് / നഗരസഭാ അധ്യക്ഷ / അധ്യക്ഷൻ അല്ലെങ്കിൽ സ്ഥലത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവരിൽ ആരെങ്കിലും സർട്ടിഫിക്കറ്റ് നൽകണം.
3. താഴെ പറയുന്ന ധനസഹായ പദ്ധതിയിൽ നിന്നും തുക കൈപറ്റികൊണ്ടിരിക്കുന്ന കുട്ടികൾക്ക് വീണ്ടും തുക അനുവദിക്കില്ല.
a. സാമൂഹ്യ സുരക്ഷാ മിഷന്റെ സ്നേഹ പൂർവം പദ്ധതി.
b. സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ വിജ്ഞാന ദീപ്തി അഥവാ സ്‌പോൺസർഷിപ്പ് പദ്ധതി.
c. വനിതകൾ ഗൃഹനാഥരായവരുടെ മക്കൾക്ക് വനിതാ ശിശുവികസന വകുപ്പ് നല്കുന്ന ധനസഹായം.
d. തടവുകാരുടെ മക്കൾക്ക് സാമൂഹ്യനീതി വകുപ്പ് നല്കുന്ന വിദ്യാഭ്യാസ ധനസഹായം.
4. ഡിഗ്രി തലം മുതൽ വരുന്ന കോഴ്സുകളിൽ സർക്കാർ / എയ്‌ഡഡ്‌ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അൺ എയ്‌ഡഡ്‌ സ്ഥാപനങ്ങളിൽ മെരിറ്റ് സീറ്റിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ധനസഹായത്തിന് അർഹത ഉണ്ടായിരിക്കും.
5. കുറ്റ കൃത്യം നടന്ന് 5 വർഷത്തിനുള്ളിൽ ജില്ലാ പ്രൊബേഷൻ ഓഫീസിൽ അപേക്ഷിച്ചിരിക്കണം.
6. ഒരു വർഷം അനുവദിച്ചാൽ കുട്ടിയുടെ വിദ്യാഭ്യാസം തുടരുന്നതിനായി സ്കൂൾ കോളേജ് മേധാവിയോ പുതുതായി വിദ്യാഭ്യാസത്തിന് ചേർന്ന സ്ഥാപൻ മേധാവിയെ സാക്ഷ്യപ്പെടുത്തുന്ന പക്ഷം തുടർ വർഷങ്ങളിലും തുക അനുവദിക്കാവുന്നതാണ്.
7. കുട്ടിയുടെയും ഇപ്പോഴത്തെ രക്ഷിതാവിന്റെയും സംയുക്ത അക്കൗണ്ടിലായിരിക്കും തുക കൈമാറുക.
8. റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് ഈ പദ്ധതിയിൽ നിന്നും തുക അനുവദിക്കില്ല.

മാനദണ്ഡം:
(1) അപേക്ഷകൻ കുറ്റകൃത്യത്തിന്‌ ഇരയായി ഗുരുതര പരിക്ക് പറ്റിയ വ്യക്തിയോ അല്ലെങ്കിൽ കുറ്റകൃത്യത്തിന്‌ ഇരയായി മരണപെട്ടയാളുടെ (ഭാര്യ / ഭർത്താവ് / അവിവാഹിതരായ മകൻ / മകൾ ആയിരിക്കണം )
(2) കുടുംബത്തിന്റെ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ താഴെയായിരിക്കണം.
(3) കുറ്റകൃതം നടന്ന് 5 വർഷത്തിനകം അപേക്ഷിച്ചിരിക്കണം.
(4) അപേക്ഷകന്റെ അക്കൗണ്ടിലായിരിക്കും ധനസഹായം കൈമാറുക.
(5) സ്വയം തൊഴിൽ ധനസഹായം ഉപയോഗപ്പെടുത്തി ആരംഭിക്കുന്ന തൊഴിൽ യൂണിറ്റ് 3 വർഷത്തേക്ക് കൈമാറ്റം ചെയ്യുവാൻ പാടില്ല.
(6) ധനസഹായത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന ഗുണ ഭോക്താവ്‌ 200 രൂപ മുദ്ര പത്രത്തിൽ സാമൂഹ്യനീതി വകുപ്പുമായി മേൽസൂചിപ്പിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കരാറിൽ ഏർപ്പെടേണ്ടതാണ്.

ദരിദ്രമായ സാമ്പത്തിക സാഹചര്യങ്ങളില്‍ ജീവിക്കുന്ന മേല്‍നോട്ടത്തിനു വിധേയമാക്കി നല്ലനടപ്പില്‍ കഴിയുന്ന പ്രൊബേഷനർമാർക്കുള്ള സാമൂഹിക പുനരധിവാസത്തിന്റെ ഭാഗമായി സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് നിലവില്‍ 15,000/- രൂപയാണ് നല്‍കി വരുന്നത്.

നിബന്ധനകള്‍:
(1) അപേക്ഷകര്‍ ബി.പി.എല്‍ പരിധിയില്‍പ്പെട്ടവരായിരിക്കണം.
(2) ബന്ധപ്പെട്ട പ്രൊബേഷന്‍ ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

മാനദണ്ഡങ്ങൾ:
*അപേക്ഷകൻ / അപേക്ഷക പ്രമേഹ രോഗിയാണെന്ന് അംഗീകൃത ഡോക്ടർ സാക്ഷ്യപെടുത്തിരിക്കണം.
*അപേക്ഷകൻ / അപേക്ഷക 60 വയസ്സോ അതിനു മുകളിലോ പ്രായം ഉള്ളവരായിരിക്കണം. കൂടുതൽ അപേക്ഷകർ ഉള്ള പക്ഷം പ്രായത്തിൽ മുതിർന്നവർക്ക് മുൻഗണന നൽകണം.
*അപേക്ഷകൻ / അപേക്ഷക ബി.പി.എൽ വരുമാന പരിധിയിൽപ്പെട്ട ആളാകണം.

അപേക്ഷകൻ ഹാജരാക്കേണ്ട രേഖകൾ:
*പ്രായം തെളിയിക്കുന്ന സർക്കാർ അംഗീകരിച്ച ഏതെങ്കിലും രേഖ.
*പ്രമേഹ രോഗിയാണ് എന്ന് ഗവൺമെന്റെ എൻ.ആർ.എച്ച് എം ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ്.
*സ്വയം സാക്ഷ്യപ്പെടുത്തിയ ബി.പി.എൽ റേഷൻ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷനിൽ നിന്നുള്ള ബി.പി.എൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വില്ലജ് ഓഫീസിൽ നിന്ന് ലഭിച്ച ബി.പി.എൽ പരിധിയിൽപ്പെട്ട വരുമാന സർട്ടിഫിക്കറ്റ്.
*സാമൂഹ്യനീതി വകുപ്പിന്‍റെ വയോമധുരം പദ്ധതി പ്രകാരം മാത്രം ഗ്ലൂക്കോമീറ്റര്‍ ലഭിച്ചിട്ടുള്ള വയോജനങ്ങള്‍ക്ക് ടെസ്റ്റ്‌ സ്ട്രിപ്പുകള്‍ നല്‍കുന്നതിനുള്ള അപേക്ഷയും സമര്‍പ്പിക്കാവുന്നതാണ്.

താഴെപ്പറയുന്ന വിഭാഗത്തിൽപ്പെടുന്നവർക്ക് കൃത്രിമ ദന്തങ്ങളുടെ പൂർണസെറ്റ് (denture )സൗജന്യമായി വെച്ചുകൊടുക്കലാണ് പദ്ധതി ലക്ഷ്യമിടുന്നത്.
1. ദാരിദ്യ്ര രേഖക്ക് താഴെയുള്ള 60 വയസ്സ് തികഞ്ഞവർ.
2. പല്ലുകൾ പൂർണ്ണമായും നഷ്ടപ്പെട്ടവരും, അതല്ലെങ്കിൽ ഭാഗീകമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗയോഗ്യമല്ലാത്തതിനാൽ പറിച്ചു നിക്കേണ്ട അവസ്ഥയിലുള്ളവർ.
3. കൃതിമ പല്ലുകൾ വെക്കുന്നതിന് അനിയോഗ്യമെന്ന് യോഗ്യത നേടിയ ദന്തിസ്റ്റ് നിശ്ചിത ഫോറത്തിൽ സാക്ഷ്യപ്പെടുത്തിയവർ.
ഒരാൾക്ക് പരമാവധി ലഭിക്കുന്ന ധനസഹായത്തുക 10,000 /-രൂപയാണ്. എന്നാൽ ഭാഗീകമായി മാത്രം പല്ലുകൾ മാറ്റി വെക്കുന്നതിന് ഈ പദ്ധതിയുടെ ആനുകൂല്യം അനുവദിക്കുന്നതല്ല. ഓരോഘട്ടത്തിൽ 1500 ഗുണഭോക്താക്കളെ തെരഞ്ഞടുപ്പിലെ മുൻഗണന മാനദണ്ഡം ഏറ്റവും പ്രായം കൂടിയ ആൾക്ക് ഒന്നാമത്തെ പരിഗണന എന്നായിരിക്കും. ഗുണഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തേണ്ട ഘടകങ്ങലുണ്ടാകുമ്പോൾ ഏറ്റവും പ്രായം കൂടിയവർക്ക് മുൻഗണന നല്കുന്നതും പ്രായം കുറഞ്ഞവരെ മാറ്റി നിർത്തുന്നതുമായിരിക്കും.

അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ:
(a) യോഗ്യത നേടിയ ദന്തിസ്റ്റ് നൽകിയ നിശ്ചിത ഫോറത്തിലുള്ള അനുയോഗ്യതാ സർട്ടിഫിക്കറ്റ.്
(b) BPL തെളിയിക്കാനുള്ള രേഖ (റേഷൻ കാർഡ് / BPL സർട്ടിഫിക്കറ്റ് / വില്ലജ് ഓഫീസറിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്.
(c) വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ (ആധാർ / ഇലെക്ഷൻ ID/ സ്കൂൾ സർട്ടിഫിക്കറ്റ് / മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റ് )
(d) മുതിർന്നവർക്ക് വേണ്ടിയുള്ള സർക്കാർ മന്ദിരങ്ങളിലെ വരുമാനമില്ലാത്ത താമസക്കാർക്ക് പ്രതേക പരിഗണന നൽകുന്നതായിരിക്കും.

അര്‍ഹമായ അപേക്ഷകള്‍ തെരഞ്ഞെടുക്കുന്നതിന് പാലിക്കേണ്ട വ്യവസ്ഥകള്‍
1. ദമ്പതിമാരുടെ വാര്‍ഷിക വരുമാന പരിധി 1,00,000/- രൂപയാണ്.
2. നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ധനസഹായത്തിന് അര്‍ഹതയുള്ളു.
3. ദമ്പതികള്‍ക്ക് ധനസഹായത്തിന് ഒരു തവണ മാത്രമേ അര്‍ഹതയുള്ളു.
4. ധനസഹായമായി നല്‍കുന്നതുക വ്യവസായം ആരംഭിക്കാന്‍, സ്ഥലംവാങ്ങല്‍, ഭവന നിര്‍മ്മാണം തുടങ്ങിയ മൂലധനനിക്ഷേപങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കെണ്ടതാണ്.
5. ധനസഹായം നല്‍കുന്നതുക മേല്‍പ്പറഞ്ഞ രീതിയില്‍ വിനിയോഗിക്കുന്നതാണെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കേണ്ടതാണ്.
6. ധനസഹായം ലഭ്യമാകുമ്പോള്‍ ദമ്പതിമാര്‍ കൂട്ടായി നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള ഒരു എഗ്രിമെന്‍റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ടതാണ്.
7. ദമ്പതികള്‍ യഥാസമയം തുക നിയമാനുസരണം വിനിയോഗിക്കാതെ വന്നാല്‍ തുക ദമ്പതികളില്‍ നിന്നോ ജാമ്യക്കാരില്‍ നിന്നോ റവന്യു റിക്കവറി പ്രകാരം ഈടാക്കേണ്ടതാണ്.
8. അപേക്ഷ വിവാഹത്തിനുശേഷം ഒരു വര്‍ഷത്തിനുശേഷം രണ്ട് വര്‍ഷത്തിനകം സമര്‍പ്പിച്ചിട്ടുള്ളതാകണം. കാലപരിധിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ പരിഗണിക്കേണ്ടതില്ല. എന്നാല്‍ 1 വര്‍ഷത്തെ കാലതാമസം മാപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവകാശമുള്ളതിനാല്‍ കാലതാമസം മാപ്പാക്കി കിട്ടുവാനുള്ള അപേക്ഷകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പരിഗണിക്കേണ്ടതും, റിപ്പോര്‍ട്ട്‌ സഹിതം തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് നല്‍കേണ്ടതുമാണ്‌. മൂന്ന്‍ വര്‍ഷത്തിനുശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ല. നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകള്‍ മിശ്രവിവാഹ ദമ്പതികള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് നല്‍കേണ്ടതാണ്.