കേരള സർക്കാർ-സാമൂഹ്യനീതി വകുപ്പ് വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ വ്യക്തികൾ, പ്രൊബേഷ ണർമാർ, കുറ്റകൃത്യത്തിനിരയായവർ, മറ്റ് ദുർബല ജനവിഭാഗങ്ങൾ, തുടങ്ങിയവർക്കുവേണ്ടി ഒട്ടനവധി ക്ഷേമപ്രവർത്തനങ്ങളും പദ്ധതികളും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട് . സംസ്ഥാന സർക്കാരിന്‍റെ പ്രഖ്യാപിത നയമായ ‘സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന നൽകുന്ന സേവനങ്ങൾ താമസംവിന ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ‘സുനീതി’ പോർട്ടൽ കൊണ്ട് വിഭാവനം ചെയ്യുന്നത്. പൊതുജനങ്ങൾക്ക് വകുപ്പിന്‍റെ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളെ സംബന്ധിക്കുന്ന വിശദാശംങ്ങൾ അറിയുവാനും അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കുവാനും പ്രസ്തുത പോർട്ടൽ മുഖേന സാധ്യമാകും. അപേക്ഷകരിൽ നിന്നും അർഹരായവരെ തെരഞ്ഞെടുത്ത് സുതാര്യമായും സമയക്ലിപ്തത പാലിച്ചുകൊണ്ടും വകുപ്പിന്‍റെ ആനുകൂല്യങ്ങൾ നേരിട്ട് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുവാനും ഈ സംവിധാനത്തിലൂടെ സാധിക്കും. സാമൂഹ്യനീതി വകുപ്പിന് വേണ്ടി സി-ഡിറ്റ് ആണ് ഈ പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഭിന്നശേഷിക്കാർ -14 nos ട്രാൻസ്ജെൻഡർ വ്യക്തികൾ- 6 nos സാമൂഹ്യ പ്രതിരോധം - 8 nos വയോജനങ്ങൾ - 2 nos മറ്റുള്ളവ - 1 no
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ